ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
അരിമ്പൂർ:* എറവ് കപ്പൽ പള്ളിക്ക് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.എറവ് ആറാം കല്ല് റിട്ടയർ എസ് ഐ ഗോപിയുടെയും ജയയുടെയും മകൻ ചാലാപ്പിള്ളി സൗരവ് (25) ആണ് ഇന്ന് പുലർച്ചെ നാലുമണിയോടെ കുറുക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെ എറവ് കപ്പൽ പള്ളിക്ക് സമീപത്ത് വച്ച് തൃശ്ശൂരിലേക്ക് പോയിരുന്ന ബസ്സും എതിശയിൽ വന്നിരുന്ന സൗരവ് സഞ്ചരിച്ചിരുന്നു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സൗരവിന് സ്വകാര്യ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുറുക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു.ആന്തരിക അവയവങ്ങൾക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതം ഏറ്റിരുന്നു.തുടയെല്ല് പൊട്ടി, വാരിയെല്ലുകൾ ഒടിഞ്ഞു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എലൈറ്റ് ആശുപത്രി മോർച്ചറിയി