Uncategorized
തൃപ്രയാർ: സർക്കാരിന്റെ ദാരിദ്രനിർമ്മാർജന പദ്ധതികളുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കാരുണ്യത്തിന്റെ കൈത്താങ്ങ് എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിൽ നടന്നു.ലെമർ വിദ്യാർത്ഥികൾ സമാഹരിച്ചഭക്ഷ്യധാന്യ കിറ്റുകൾ പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ആർ. ദിനേശൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പെർസ്പെക്റ്റീവ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി കെ . കെ അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ.സന്തോഷ് മെമ്പർമാരായ റസീന, ഗ്രീഷ്മ സുഖിലേഷ് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പ്രീത, സ്കൂൾ ട്രഷറർ ഇ. എ .ഹാരിസ്, മാനേജർ ഐ.ടി. മുഹമ്മദലി, ലെമർ പ്രിൻസിപ്പൽ ടെസ്സി. ജോസ്. കെ ,രക്ഷാകർതൃ പ്രതിനിധികളായ അമ്പിളി മോഹൻ, നജ്മ ഹാരിസ്, സഫീന എന്നിവർ പ്രസംഗിച്ചു.
