Uncategorized
ആശ്രയ കിറ്റുകൾ നൽകാത്തവർ നവകേരള സദസ്സിന് പണം അനുവദിക്കരുത്.. കോൺഗ്രസ് തൃപ്രയാർ -നിലാരംമ്പരായവരും ആരോരും ഇല്ലാത്തരും ഉൾപ്പെടുന്ന നാട്ടിക ഗ്രാമ പഞ്ചായത്തിലെ ആശ്രയ ഗുണപോക്താക്കൾക്ക് ഗ്രാമപഞ്ചായത്തിലെ സിപിഎം ഭരണസമിതി പന്ത്രണ്ട് മാസം പിന്നിട്ടിട്ടും ആശ്രയ കിറ്റ് നൽകാത്തത്തിൽ പ്രതിഷേധിച്ചു നാട്ടിക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കെടു കാര്യസ്ഥതയുടെ പര്യായം ആയി മാറിയ നാട്ടിക പഞ്ചായത്ത് ഭരണസമിതി നാട്ടികക്ക് നാണക്കേടാണന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞു. ആശ്രയ ഗുണപോക്താക്കൾക്ക് പ്രഥമ പരിഗണനയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ നൽകേണ്ടത്. സർക്കാർ ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെങ്കിൽ പഞ്ചായത്ത് തനത് ഫണ്ട് വകയിരുത്തി ആശ്രയ ഗുണപോക്താക്കൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം അടിയന്തിര മായി പുനരാരംഭിക്കണമെന്ന് അനിൽ പുളിക്കൽ പറഞ്ഞു.ആശ്രയ ഗുണപോക്താക്കൾക്ക് പോലും നീതി നിഷേധിക്കപ്പെടുമ്പോൾ സർക്കാരിന്റെ നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ട് അനിവദിക്കരുതെന്നും ബിജെപി നാട്ടിക പഞ്ചായത്ത് കമ്മിറ്റി അഭിപ്രായം വ്യക്തമാക്കണമെന്നും അനിൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിൽ ആശ്രയ കുടുംബങ്ങൾക്ക് പ്രതീകാത്മികമായി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, ടി വി ഷൈൻ, സി എസ് മണികണ്ഠൻ,ജയ സത്യൻ,പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ ആർ ദാസൻ, ശ്രീദേവി മാധവൻ, റീന പത്മനാഭൻ, ലയേഷ് മാങ്ങാട്ട് എന്നിവർ സംസാരിച്ചു.കെ വി സുകുമാരൻ,പി എസ് ഷിബു,സുധി ആലക്കൽ,പി എം സുബ്രമുണ്യൻ,പി സി മണികണ്ഠൻ,ബിന്ദു സുരേഷ്,ഹേമ പ്രേമൻ, ജീജ ശിവൻ,ഉണ്ണികൃഷ്ണൻ കോരമ്പി, പി എ റസൽ,എ എസ് പത്മപ്രഭ,കണ്ണൻ പനക്കൽ,രാജീവ് അരയംപറമ്പിൽ,പുഷ്പ്പ കുട്ടൻ, പ്രമിള പൂക്കാട്ട്, സരോജിനി അപ്പുണ്ണി,ഭാസ്‌ക്കരൻ അന്തിക്കാട്ട്, ഷാജി പനക്കൽ, മുരളി, സ്കന്ദരാജ് നാട്ടിക,രഘു നായരുശേരി,ബാബു,ജയൻ വലപ്പാട്, മോഹനൻ പുലാക്കപ്പറമ്പിൽ,രാജൻ കുരുടിയാറ,പ്രകാശൻ വിയ്യത്ത്, പ്രഭാഷ് നാട്ടിക എന്നിവർ സമരത്തിൽ പങ്കെടുത്തു.
