നാട്ടിക അടിപാതക്കായി ടി എൻ പ്രതാപൻ എം പി യുടെ അടിയന്തിര ഇടപെടൽ.
തൃപ്രയാർ – നാട്ടിക അടിപാതക്കായി നാട്ടിക അടിപാത സംരക്ഷണ സമിതിടി എൻ പ്രതാപൻ എം പി ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ നാട്ടിക അടിപാതക്കായി ടി എൻ പ്രതാപൻ എം പി അടിയന്തിര ഇടപെടൽ നടത്തി. കേന്ദ്ര പൊതു ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, ദേശീയ പാത അതോറിറ്റി ചെയർമാൻ, പ്രൊജക്റ്റ് ഡയറക്ടർ അസ്തുൾ ശർമ എന്നിവർക്ക് നാട്ടികയിൽ അടിപാത വേണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് കത്ത് നൽകി.നാട്ടിക അടിപാതക്കായി ഏത് അറ്റം വരെ പോകുമെന്നും അടിപാത സമര സമിതിയോടൊപ്പം ഒരേ മനസ്സോടെ കൂടെ ഉണ്ടാകുമെന്നും അടിപാത സംരക്ഷണ സമിതി നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ സമര സമിതിക്ക് ടി എൻ പ്രതാപൻ എം പി ഉറപ്പ് നൽകിയിരുന്നു.നാട്ടികയിൽ സ്ഥിതി ചെയ്യുന്ന കോളേജുകൾ, ഹൈ സ്കൂളുകൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ, വ്യാപാര സ്ഥാപനങ്ങൾ, തുടങ്ങിയവ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.