Uncategorized

അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. കൊച്ചി: കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന് 100-ാം ദിവസം കോടതി പ്രതി അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നൂറ്റിപത്താം ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കേസിന്റെ നാള്‍വഴികളിങ്ങനെ…. ജൂലൈ 28 3.00 pm : അഞ്ചു വയസുകാരിയെ കാണാതാകുന്നു 4.30 pm : വീട്ടുകാർ പൊലീസിൽ പരാതി നൽകുന്നു 5.00 pm : സിസി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു 5.30 pm : പ്രതി അസഫാഖ് ആലം കൃത്യം നിർവഹിച്ച് മടങ്ങുന്നു 9.00 pm : പ്രതിയെ തിരിച്ചറിയുന്നു, തോട്ടക്കാട്ടുകരയിൽ നിന്ന് മദ്യലഹരിയിലുള്ള അസഫാഖ് ആലത്തെ പിടികൂടുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close