എടമുട്ടം സെന്ററിൽ NH66 ൽ അടിപ്പാത അനുവദിക്കുന്നതിനായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ നടന്നു.
NH 66 ആക്ഷൻ കമ്മിറ്റിക്കു വേണ്ടി കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിൽ സ്വാഗതം പറഞ്ഞു. ചെയർമാൻ ശ്രേയസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ MP, TN പ്രതാപൻ കൺവെഷൻ ഉദ്ഘാടനം ചെയ്തു. കൈപ്പമംഗലം MLA ടൈസൺ മാസ്റ്റർ, നാട്ടിക MLA CC മുകുന്ദൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആക്ഷൻ കമ്മിറ്റിക്കുവേണ്ടി വൈസ് ചെയർമാൻ രഞ്ചൻ എരുമതുരുത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൺവെൻഷന് ആശംസകൾ നേർന്നു കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ , വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത്, ആക്ഷൻ കമ്മിറ്റി ചെയർമാൻ ഷൈൻ നെടിയിരിപ്പിൽ , ആക്ഷൻ കമ്മിറ്റിയുടെ രക്ഷാധികാരി ജിതേഷ് കാരയിൽ എന്നിവർ ആശംസകൾ നേർന്നു. ഫൈനാൻസ് ചെയർമാൻ അബൂബക്കർ മുത്തൂസ്, ഷാജു കെ.എസ്. വ്യാപാരി വ്യവസായി പ്രസിഡണ്ട് എടമുട്ടം യൂണിറ്റ്, ഇക്ബാൽ എം.എം ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്ത ദേവലാൽ , വലപ്പാട് വാർഡ് മെമ്പർമാരായ മണി ഉണ്ണിക്കൃഷ്ണൻ , ഫാത്തിമ സലീം, അനിത പ്രദീപ് കുമാർ അജ്മൽ ഷെരീഫ് , എടത്തിരുത്തി പഞ്ചായത്ത് വാർഡ് മെമ്പർ ഫാത്തിമ അഷ്റഫ് എന്നിവർ സംസാരിച്ചു. VPM SNDP HSS കഴിമ്പ്രം PTA പ്രസിഡണ്ട് രമേഷ് പള്ളത്ത് നന്ദി പറഞ്ഞു.