നാടിൻ്റെ വികസന സ്വപ്നങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്തു കൊണ്ടു് മുൻ രാജ്യസഭാംഗവും, സത്യജിത്ത് റേ ഫിലിം ഈസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഭരത് സുരേഷ് ഗോപി നാട്ടികയിലെത്തി.
കോഫി വിത്ത് SG എന്ന പരിപാടിയിലൂടെ സുരേഷ് ഗോപിയുമായി സംവദിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് നാട്ടിക SN ഹാളിൽ ഒത്തുചേർന്നത്.. NH 66 – ൽ നാട്ടികയിലെ മേൽപ്പാലത്തിനായി
ആക്ഷൻ കൗൺസിൽ പ്രതിനിധികളും, തൃപ്രയാർ ക്ഷേത്രനഗരിയെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താനായി വിവിധ വ്യക്തികളും, മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് കൊടിയമ്പുഴ ദേവസ്വം പ്രതിനിധികളും, പുലമ്പുഴ ഭാഗത്തെ ജനങ്ങൾക്ക് സർവ്വീസ് റോഡിനായി ആ പ്രദേശത്തെ നിരവധി വനിതകളും, പൊട്ടിപൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് തൃപ്രയാറിലെ ഓട്ടോറിക്ഷ തൊഴിലാളികളും, ചെറുകിട കച്ചവടക്കാർക്ക് മുദ്രാ ലോൺ കിട്ടാത്തതുൾപ്പെടെ വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും, കുടിവെള്ളമില്ലാത്ത പ്രശ്നങ്ങളും, പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നതിന് പരിഹാരവും, പെൻഷൻ മുടങ്ങുന്നതുൾപ്പെടെ നിരവധി ജനകീയ പ്രശ്നങ്ങളാണ് ഉന്നയിച്ച് നിവേദനം നല്കിയത്..എല്ലാ പ്രശ്നങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്കി.. BJP ജില്ലാ പ്രസിഡൻറ് Adv. K. K. അനീഷ് കുമാർ ആമുഖ പ്രസംഗം നടത്തി. BJP സംസ്ഥാന സെക്രട്ടറി A. നാഗേഷ്, ജില്ലാ സെക്രട്ടറിമാരായ Adv. K. R. ഹരി, ജസ്റ്റിൻ ജേക്കബ്ബ്, BDJS ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, BJP മണ്ഡലം പ്രസിഡൻറ് E. P. ഹരീഷ് മാസ്റ്റർ എന്നിവരും സുരേഷ് ഗോപിക്കൊപ്പം വേദിയിലെത്തി.. ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിൻ്റെ അഭിമാന താരവും നാട്ടികക്കാരിയുമായ ആൻസി സോജനെ വേദിയിൽ വെച്ച് സുരേഷ് ഗോപി പൊന്നാടയണിയിച്ച് ആദരിച്ചു… A. K. ചന്ദ്രശേഖരൻ, ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, രശ്മി ഷിജോ, ഷൈൻ നെടിയിരുപ്പിൽ, P. V. സെന്തിൽ കുമാർ, സജ്ജിനി മുരളി, K. S.സുധീർ, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ്, P. K. ബേബി, ദയാനാന്ദൻ ഏറാട്ട്, അംബിക ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി