Uncategorized
സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഘാടകസമിതി ഓഫീസ് തുറന്നിട്ടുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബർ അഞ്ചിന് വൈകീട്ട് മൂന്നുമണിക്കാണ് തൃപ്രയാർ വെച്ച് നാട്ടിക മണ്ഡലത്തിലെ ജനങ്ങളുമായി സംവദിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സംഘാടകസമിതി നവകേരള സദസ്സിന്റെ ഭാഗമായി ഒരുക്കുന്നത്.
നാട്ടിക നിയോജകമണ്ഡലം എം എൽ എ സി സി മുകുന്ദൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, സംഘാടക സമിതി അംഗങ്ങളായ കെ എം ജയദേവൻ, എം കെ വസന്തൻ, ഷണ്മുഖൻ വടക്കുംപറമ്പിൽ, സി ആർ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.