“നാട്ടിക ശ്രീനാരായണ കോളേജ് അലുമിനി അസോസിയേഷൻ”
നാട്ടിക ശ്രീനാരായണ കോളേജ് വാർഷിക പൊതുയോഗം 2023 നവംബർ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ വെച്ച് ചേരുകയുണ്ടായി. യോഗത്തിൽ സെക്രട്ടറി ശ്രീ പി എസ് ഫിറോസ് പ്രവർത്തകർ റിപ്പോർട്ടും ഖജാൻജി ശ്രീമതി ടി വി ജാൻസി റാണി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം അടുത്ത വർഷത്തേക്കുള്ള 35 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭരണസമിതി പ്രസിഡന്റായി പ്രൊഫസർ ഡോക്ടർ എം പി സുബിൻ, വൈസ് പ്രസിഡന്റുമാരായി പി എസ് ഫിറോസ്, വി ആർ പ്രേമീള, കെ എ ഷിരാസ്. സെക്രട്ടറിയായി കെ ജി ഗിലാൽ , ജോയിൻ സെക്രട്ടറിമാരായി സി കെ ഗോപകുമാർ, എം എസ് അജിത്ത്, സുഭാഷിണി മഹാദേവൻ, ഖജാൻജിയായി ടി വി ജാൻസി റാണി എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ ശ്രീ സി കെ സുഹാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു, വി എൻ രണദേവ് അവതരിപ്പിച്ച നാട്ടിക മൂന്ന് പീടികയിൽ അടിപ്പാത അനുവദിക്കണമെന്ന് പ്രമേയം ഐക്യകണ്ഠേന യോഗം പാസാക്കി. യോഗത്തിൽ രതീഷ് മോഹൻ, പ്രദീപ് ലാൽ, അഡ്വക്കേറ്റ് ശ്രീജിത്ത്, സി സേതുമാധവൻ, ഷെറീഫ് പാണ്ടികശാല, ദൃശ്യഗിൽജു എന്നിവർ സംസാരിച്ചു….