കേരള സ്കൂൾ കലോത്സവം : സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു: തൃപ്രയാർ:വലപ്പാട് ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് നാട്ടിക S N ട്രസ്റ്റ് സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്വഗത സംഘാടകസമിതി ചെയർമാനും നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ബ്ലോക്ക് പഞ്ചായത്തഗവും പബ്ലിസിറ്റി ചെയർ പേഴ്സണുമായ വി. കല, ബ്ലോക്ക് പഞ്ചായത്തംഗം ജുബി പ്രദീപ് , പഞ്ചായത്തംഗങ്ങളായ സി.എസ്.മണികണ്ഠൻ, കെ.വി.ദാസൻ ,തൃപ്രയാർ പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പ്രേമചന്ദ്രൻ വടക്കേടത്ത് ,ഉപജില്ല വിദ്യാഭ്യാസ ആഫീസർ എം.എ.മറിയം ,ജനറൽ കൺവീനർ ജയ ബിനി ജി.എസ്.ബി., പ്രധാനാധ്യാപിക സുനിത വി., പി.ടി.എ പ്രസിഡന്റ് പി.എസ് പി നസീർ , വലപ്പാട് ഉപജില്ല വികസന സമിതി കൺവീനർ ശ്രീജ മൗസ്മി , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ബാസ്റ്റ്യൻ കെ.വിൻസെൻ്റ് സ്വാഗതവും ജോ കൺവീനർ സന്തോഷ് കുമാർ കെ.ജെ നന്ദിയും അർപ്പിച്ചു. നവംബർ 27, 28,29,30 തിയ്യതികളിൽ S N Trust ,SN ഹാൾ നാട്ടിക, സെഞ്ചറി പ്ലാസ, ഗസ്റ്റാൽഡ് ട്യുഷൻ സെന്റർ, മേൽ തൃ കോവിൽ ക്ഷേത്ര ഹാൾ, AUPS നാട്ടി ക,