ഗ്രാമ വാർത്ത.
തൃപ്രയാർ ഏകാദശിയോടാനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി.
സാംസ്കാരിക സമ്മേളനം ശ്രീ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ ശ്രീ പ്രേം രാജ് ചൂണ്ടലത് അധ്യക്ഷനായി. തൃശ്ശൂർ ജില്ല കളക്ടർ ശ്രീ വി ആർ കൃഷ്ണ തേജ മുഖ്യ അതിഥിയായി.ദേവസ്വം കമ്മിഷണർ സി അനിൽകുമാർ, സെക്രട്ടറി പി ബിന്ദു,ഫിനാൻസ് ഓഫീസർ പി വിമല ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ, ഡെപ്യൂട്ടി സെക്രട്ടറി എം മനോജ്കുമാർ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് ദിനേശൻ, മെമ്പർ മണികണ്ഠൻ, ഉപദേശക സമിതി പ്രസിഡന്റ് രാജൻ, സനാതന ധർമ പാഠശാല പ്രസിഡന്റ് മണികണ്ഠൻ എന്നിവർ പങ്കെടുത്തു. തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി എൻ സ്വപ്ന സ്വാഗതവും ദേവസ്വം മാനേജർ എ പി സുരേഷ്കുമാർ നന്ദിയും പറഞ്ഞു