ഗ്രാമ വാർത്ത.
വാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമ പാദ സുവർണ മുദ്ര തിമിലവാദ്യകല വിദ്വാൻ കുനിശ്ശേരി അനിയൻമാരാർക്ക്.
തൃപ്രയാർ :ഏകാദശിയോടനുബന്ധിച്ച് വാദ്യകല ആസ്വാദകസമിതിയുടെ ശ്രീരാമ പാദ സുവർണ മുദ്ര തിമിലവാദ്യകല വിദ്വാൻ കുനിശ്ശേരി അനിയൻമാരാർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാദ്യോപാസനയിൽ നിറസാന്നിദ്ധ്യമായിരുന്ന അകാലത്തിൽ വിട്ടുപിരിഞ്ഞ, ഇലത്താളകലാകാരൻ ചെറുശ്ശേരി കുട്ടൻനായരുടെ കുടുംബത്തിന് സ്നേഹാർപ്പണം അന്നേദിവസം നൽകുന്നതാണ്. പത്മശ്രീ പെരുവനം കുട്ടൻമാരാർ ഉൽഘാടനം നിർവ്വഹിക്കു. പ്രമുഖ വ്യവസായിയും കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായ വേണുഗോപാൽമേനോൻ അഡ്വ. ഏ.വി.രഘുരാമൻപണിക്കർ എന്നിവർ പങ്കെടുക്കും. പി.ജി.നായർ ,ചിദംബരം യു.പി.കൃഷ്ണനുണ്ണി,പി.മാധവമേനോൻ , സി.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.