ഗ്രാമ വാർത്ത.

നാട്ടിക:മണപ്പുറത്തെ രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്ന കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി & റീഡിംഗ്റൂം പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങ് സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തുടർന്ന് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നടന്നു.അതോടൊപ്പം ലൈബ്രറി രജിസ്ട്രേഷൻ രേഖ കൈമാറി. ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എം എൽ എ ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചു. നേരത്തെ തന്നെ ലൈബ്രറി കെട്ടിടത്തിനായി മൂന്ന് സെൻ്റ് സ്ഥലം തൃപ്രയാർ പോളിടെക്നിക്കിന് സമീപം ലൈബ്രറി കമ്മിറ്റി സ്വന്തമായി വിലക്ക് വാങ്ങി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ലൈബ്രറി പ്രസിഡൻ്റ് പി എം അഹമ്മദ് ചടങ്ങിൽ അധ്യക്ഷനായി. മഞ്ജുള അരുണൻ, കെ എ വിശ്വംഭരൻ, കെ ആർ സീത,പി ആർ കറപ്പൻ. കെ വി പീതാംബരൻ്റെഭാര്യ സരസ്വതി, മകൾ ഗായത്രി. തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതവും അഡ്വ.വി കെ ജ്യോതി പ്രകാശ് നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close