ടുഗെതർ ഫോർ തൃശ്ശൂർ” പദ്ധതിയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിലെ 10 കുടുംബങ്ങൾക്ക് കൈത്താങ്ങായി പുതിയങ്ങാടി മോഡൽ സ്കൂൾ…

സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന അതി ദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തിൽ നടക്കുന്ന “ടുഗെതർ ഫോർ തൃശ്ശൂർ” പദ്ധതിയിൽ തളിക്കുളം ഗ്രാമപഞ്ചായത്തിലെ 10 കുടുംബങ്ങൾക്ക് കൈത്താങ്ങായി പുതിയങ്ങാടി മോഡൽ സ്കൂൾ…
10 കുടുംബങ്ങൾക്കും എല്ലാ മാസവും ആവശ്യമായ ഭക്ഷ്യധാന്യകിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകും. സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും സമാഹരിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കിറ്റുകൾ തയ്യാറാക്കുന്നത്. 8, 9, 10 വാർഡുകളിലെ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് ഈ സഹായം ലഭിക്കുക. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി. പ്രസാദ് നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയങ്ങാടി മോഡൽ ഹൈസ്കൂൾ പ്രധാന അധ്യാപകൻ സൈനുദ്ദീൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, സ്കൂൾ മാനേജർ ഇഎ യൂസഫലി, പിടിഎ പ്രസിഡണ്ട് മസൂദ്, അഡ്മിനിസ്ട്രേറ്റർ എം എ ആദം, ക്ലബ് ഭാരവാഹികൾ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കോഡിനേറ്റർ ഷീജ ടീച്ചർ നന്ദി പറഞ്ഞു.