ഗ്രാമ വാർത്ത.

നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ – ഡിവൈഡർ നിർമാണം ബി.ഒ.ടി കരാറിലാണെന്നതു് മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ പച്ചക്കള്ള പ്രചരണമായിരുന്നുവെന്ന് പ്രസിഡന്റ് എം.ആർ. ദിനേശൻ

തൃപ്രയാർ :നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ – ഡിവൈഡർ നിർമാണം ബി.ഒ.ടി കരാറിലാണെന്നതു് മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ പച്ചക്കള്ള പ്രചരണമായിരുന്നുവെന്ന് പ്രസിഡന്റ് എം.ആർ. ദിനേശൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2013 ഒക്ടോബർ 22 മുതൽ ഒരു തരത്തിലുള്ള മാനദണ്ഡം പാലിക്കാതെയാണ് ട്രാഫിക് സിഗ്നലും ഡി വൈഡറും സ്ഥാപിച്ചിട്ടുള്ളത്. ബി.ഒ.ടി അടിസ്ഥാനത്തിൽ എന്ന രീതിയിൽ കരാർ കൊടുത്തു എന്നാണ് അന്നത്തെ യു.ഡി.എഫ് ഭരണസമിതി പ്രചരിപ്പിച്ചിരുന്നത്. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പരസ്യ കമ്പനിയുമായി കരാറുണ്ടാക്കുകയും പഞ്ചായത്തിന് പരസ്യനികുതി നൽകാതെയും വൈദ്യുതിച്ചാർജ്ജ് ഒന്നാം പാർട്ടിയായ പഞ്ചായത്ത് അടപ്പിക്കാൻ ഒത്താശ ചെയ്യുകയും പരസ്യ നികുതി പൂർണ്ണമായും രണ്ടാം പാർട്ടിയായ പരസ്യക്കമ്പനിക്ക് നൽകുകയുമാണ് ചെയ്തത്. അതിലൂടെ കിട്ടുന്ന ലാഭത്തിൻ്റെ വിഹിതം പങ്കിട്ട് എടുക്കുന്ന നടപടിയാണ് 2013 ലെ ഭരണസമിതി ചെയ്ത‌തിട്ടുള്ളത്. എന്നാൽ പുതിയ ഭരണസമിതി വന്നപ്പോൾ ഡിവൈഡറുമായി ബന്ധപ്പെട്ട കേസ്നടത്തിപ്പിൻ്റെ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ കേസ് പെൻഡിംഗിൽ എന്നാണ് മറുപടി ലഭിച്ചത്. പിന്നീട് പഞ്ചായത്ത് കരാറുകാരന് കത്ത് രേഖാമൂലം കത്തയക്കുകയും ഒരു മറുപടിയും നൽകുകയുണ്ടായില്ല. കാലാവധി കഴിഞ്ഞിട്ടും പരസ്യം സ്ഥാപിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് കത്ത് കരാറുകാരന് കൊടുക്കുകയും . ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്‌തിട്ടുള്ളതാണ്. ഇതറിഞ്ഞതിന് ശേഷമാണ് ഇപ്പോൾ കോൺഗ്രസ്സ് സമരവുമായി രംഗത്ത് വന്നിട്ടുള്ളത്. നാട്ടികപഞ്ചായത്ത് നിയമപരമായി ഡിവൈഡർ ഏറ്റെടുക്കുകയും ചില സ്വകാര്യതാൽപ്പര്യങ്ങൾക്ക് വേണ്ടി നിർത്തലാക്കിയ സിഗ്നൽ ലൈറ്റ് പുനസ്ഥാപിക്കുകയും ചെയ്യും. നിലവിൽ പഞ്ചായത്തിന് പരസ്യ നികുതിയിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ള (2013 മുതൽ ജി.എസ്.ടി നിലവിൽ വന്ന 2017 വരെ) തുക കണ്ടെത്തുന്നതിനും വേണ്ടിയാണ് ഭരണസമിതി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നത്. കൂടാതെ മുൻ ഭരണ സമിതി ഉന്നം പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എം.എ.യൂസഫലി യിൽ നിന്നു വാങ്ങിയ 30 ലക്ഷത്തിനും കണക്കുകളില്ല ഇതും അന്വേഷണത്തിലുണ്ടാകും. വാർത്ത സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രജനി ബാബു, മെമ്പർമാരായ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ബി. ഷൺമുഖൻ, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. സന്തോഷ് , മെമ്പർമാരായ ഐഷാബി അബ്ദുൾ ജബ്ബാർ, നികിത .പി . രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close