മലമുഴക്കി വേഴാമ്പലികൾക്ക് ഇതൊരു പ്രണയകാലം….. Great Indian hornbill.. എന്ന് അറിയപ്പെടുന്ന മലമുഴക്കി വേഴാമ്പലുകൾ കേരളത്തിന്റെ സംസ്ഥാന പക്ഷി. എന്നറിയപ്പെടുന്നു.. കേരളത്തിൽ ഇവയെ കണ്ടുവരുന്നത്.. വാഴച്ചാൽ വാൽപ്പാറ നെല്ലിയാമ്പതി എന്നീ മേഖലകളിലാണ്.. ഇവയുടെ ആൺ പക്ഷികളുടെ കണ്ണിന് ചുകപ്പ് നിറവും പെൺ പക്ഷിയുടെ വെളുത്ത നിറവുമാണ്.. ഇവ കൂടൊരുക്കുന്നത് ഡിസംബർ മുതൽ ജനുവരി വരെയാണ് കണ്ടുവരുന്നത്… ഉയരമുള്ള മരങ്ങളുടെ ശാഖകൾ ഒടിഞ്ഞുണ്ടാകുന്ന ഭാഗത്ത്പോത്തുകൾ ഉണ്ടാക്കി മുട്ടകൾ ഇടാൻ കൂട് സജ്ജമാക്കുന്നത് കൂട് ഒരുക്കുന്ന കാര്യത്തിൽ ആൺ പെൺ പക്ഷികൾ ഒരുപോലെ പ്രയത്നിക്കുന്നു.. കൂടൊരുക്കുന്ന കാലയളവിൽ തന്നെ ഇവയുടെഇണ ചേരിലും നടക്കുന്നു.. ഇണ ചേരൽ പൂർത്തിയായതിനു ശേഷം. പെൺ പക്ഷി കൂട്ടിൽ കയറി മുട്ട ഇടാൻ ഒരുങ്ങുന്നു ഈ സമയം.. പെൺ പക്ഷിയുടെയും കുഞ്ഞിന്റെയും സംരക്ഷണത്തിനായി കൂടിന്റെ വായ്ഭാഗം ആൺ പക്ഷി അടയ്ക്കുന്നു.. തുടർന്ന് രണ്ടു മാസക്കാലം കൂടിന് അകത്തു കഴിയുന്ന പെൺ പക്ഷിയെ സംരക്ഷിക്കുന്നതും ഭക്ഷണം നൽകുന്നതും ആൺ പക്ഷികളാണ്.. എന്തെങ്കിലും കാരണവശാൽ ആൺ പക്ഷി മരണപ്പെടുകയാണെങ്കിൽ.. പെൺ പക്ഷിയും കുഞ്ഞും ഭക്ഷണം ലഭിക്കാതെ ചത്തുപോകുന്നു.. പക്ഷികളുടെ ചിത്രം പകർത്തിയത്.. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ സപ്ജ്ഞ ബിനുവാലത്ത്