കരാറുകാരനെ നോട്ടീസ് കൊടുത്തത് കോഴ വാങ്ങിയതിന്റെ തെളിവ്.. യു ഡി എഫ്
തൃപ്രയാർ – തൃപ്രയാർ ട്രാഫിക് സിഗ്നലിൽ പഞ്ചായത്ത് കോഴ വാങ്ങിയെന്ന് കോൺഗ്രസ് ആരോപണമുന്നയിച്ച് പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ടപ്പോൾ നിവർത്തിയും മറ്റു മാർഗ്ഗവുമില്ലാതെ സിഗ്നൽ നിർമ്മിച്ച കരാറുകാരന് നോട്ടീസ് കൊടുക്കേണ്ടിവന്നത് കോൺഗ്രസ് ആരോപണം ശരിവെക്കുന്നതും അഴിമതി നടന്നുവെന്ന് എന്ന് തെളിയിക്കുന്നതും ആണെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ് പറഞ്ഞു.ട്രാഫിക് സിഗ്നൽ അഴിമതിയിൽ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നാട്ടിക പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എ ഹാറൂൺ റഷീദ്. പഞ്ചായത്ത് പ്രസിഡണ്ടിന് ധാർമികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അധികാരത്തിൽ കടിച്ചു തൂങ്ങാതെ പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ രാജിവെക്കാൻ തയ്യാറാകണം. രാജിവെക്കാൻ പ്രസിഡണ്ട് തയ്യാറല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി പ്രസിഡന്റിന്റെ കയ്യിൽ നിന്നും രാജി എഴുതി വാങ്ങുകയോ പുറത്താക്കുകയോ ചെയ്യണമെന്നും ഹാറൂൺ റഷീദ് കൂട്ടിച്ചേർത്തു. യുഡിഎഫ് നാട്ടിക പഞ്ചായത്ത് ചെയർമാൻ പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ആമുഖ പ്രഭാഷണം നടത്തി. നൗഷാദ് ആറ്റു പറമ്പത്ത്. വി ആർ വിജയൻ. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഐ ഷൗക്കത്തലി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സിജി അജിത് കുമാർ, ടിവി ഷൈൻ, പി കെ നന്ദനൻ, മഹിളാ കോൺഗ്രസ്
മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് കെ എ ഷൗക്കത്തലി സ്വാഗതവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹരിലാൽ എ ബി നന്ദിയും പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, റസീന ഖാലിദ്, കെ ആർ ദാസൻ, സി എസ് മണികണ്ഠൻ, ശ്രീദേവി മാധവൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് പിസി ജയപാലൻ, കെ വി സുകുമാരൻ, പി എച്ച് മുഹമ്മദ്, കെ കെ സിദ്ദിഖ്, അബ്ദുള്ള നൂൽപാടത്ത്, ഇബ്രാഹിം സി എ , സുധി ആലക്കൽ, നൗഷാദ് പി എം,പിസി മണികണ്ഠൻ, മൻസൂർ സി കെ, ഇബ്രാഹിം കെ കെ,ബാബു പനക്കൽ,കണ്ണൻ പനക്കൽ, കുട്ടൻ, പുഷ്പാംഗദൻ ഞായക്കാട്ട്, സരള കുറുപ്പത്ത്, സരോജിനി പേരോത്ത്, വിപുൽ വടക്കൂട്ട്, മോഹനൻ പുലാക്കപറമ്പിൽ, വാസു കെ എ, ഉണ്ണികൃഷ്ണൻ കോരമ്പി, ഷിനിത,എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.