നാട്ടിക ഈസ്റ്റ് യുപി. സ്കൂൾ – ക്രിസ്‌മസ് ആഘോഷത്തിൽ.ജർമ്മൻ സ്വദേശികളായ ജാന, എമിലി, സയന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നാട്ടിക ഈസ്റ്റ് യു.പി. സ്കൂളിൽ ക്രിസ്‌മസ് ആഘോഷം ഗഭീരമായി നടത്തി. ആഘോഷപരിപാടി പി.ടി.എ പ്രസിഡന്റ് എം. എസ് സജീഷ് ഉദ്ഘാടനം ചെയ്തു .ജർമ്മൻ സ്വദേശികളായ ജാന, എമിലി, സയന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി സൗമ്യപ്രസൂൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം കെ.ആർ ബാബു, സ്‌കൂൾ ലീഡർ കുമാരി നന്ദന ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ജർമ്മൻ സ്വദേശിയായ ജാനയുടെ കരോൾ ഗാനത്തോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി നിത്യകല ടീച്ചർ ചടങ്ങിൽ നന്ദി പ്രകാശനം നടത്തി. ആഘോഷത്തിന് നിറപ്പകിട്ടാർന്നു കൊണ്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.