നാട്ടിക ശ്രീനാരായണ കോളേജിലെ മുൻകാല കെ എസ് എഫ് എസ് എഫ് ഐ പ്രവർത്തകരുടെ കലാ സാംസ്ക്കാരിക സംഘടന സെക്യുലർ ഫോർ ഇന്ത്യ മനുഷ്യരുണരുമ്പോൾ കുടുംബ സംഗമം ഡിസംബർ 24 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ വെച്ച് കഥാകൃത്ത് വൈശാഖൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടന ഭാരവാഹികൾ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ ആദ്യകാല പ്രവർത്തകരായിരുന്ന പി.ആർ കറപ്പൻ . ഭാരതി കൃഷ്ണർ മരണാനന്തര ബഹുമതിയായി കെ.വി പീതാംബരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യ പ്രഭാക്ഷണം നടത്തും . യുപി ജോസഫ് . പ്രൊഫ എം വി മധു . ഡോ കെ ആർ ബീന. പി.എൻ ഗോപി കൃഷ്ണൻ. പ്രിയനന്ദനൻ , സി.എസ് ചന്ദ്രിക . ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ . ജോളി ചിറയത്ത്. സജീവ് നമ്പിയത്ത് നിഖിൽ ദാസ് ജോഷി ചാളിപ്പാട്ട് എന്നിവരും പങ്കെടുക്കും. സംഗമത്തിന്റെ അവതരണ ഗാനത്തിന്റെ പ്രകാശന കർമ്മം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഇമ ബാബുവിന് കൈമാറി നിർവ്വഹിച്ചു രക്ഷാധികാരി ഡോ കെ ആർ ബീന ചെയർമാൻ എം എ ഹാരിസ് ബാബു . ജനറൽ കൺവീനർ ടി പി ബെന്നി . കോ ഓഡിനേറ്റർ വി എൻ രണദേവ് ട്രഷറർ വി.എ സുരേന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.