ഗ്രാമ വാർത്ത.

തൃശൂർ: തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്കായി മിനി പൂരം സംഘടിപ്പിക്കാൻ പാറമേക്കാവ് ദേവസ്വം. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരിലെത്തുന്നത്. അന്ന് നടക്കുന്ന റോഡ് ഷോയ്ക്കിടെ മിനി പൂരം സംഘടിപ്പിക്കാനാണ് പാറമേക്കാവ് ദേവസ്വം തയ്യാറെടുക്കുന്നത്. ഇതിനായി സുരക്ഷാ അനുമതി തേടിയിരിക്കുകയാണ് ദേവസ്വം അധികൃതർ. 15 ആനകളെ അണിനിരത്തിയാണ് ചെറുപൂരം സംഘടിപ്പിക്കുക.

നിലവിൽ പൂരം തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ തർക്കത്തിൽ കേന്ദ്ര സർക്കാർ തൃശൂർ പൂരത്തിനൊപ്പമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചിട്ടുണ്ട്. പൂരം പ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് രൂപംകൊണ്ട പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ ലക്ഷ്യം.

നടൻ സുരേഷ് ഗോപി ലോക്സഭാ സ്ഥാനാർത്ഥിയാകുന്ന മണ്ഡലം കൂടിയാണ് തൃശൂർ. വിജയസാദ്ധ്യത കൂടി പരിഗണിച്ച് ബിജെപി തൃശൂരിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ജനുവരി 3ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 3ന് മഹാസമ്മേളനം നടക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരിലാണ് സമ്മേളനം. തൃശ്ശൂരിലും സമീപ ജില്ലകളിലും നിന്നായി രണ്ടു ലക്ഷത്തിലേറെ സ്ത്രീകളെ പങ്കെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മോദിയുടെ ആദ്യ പരിപാടിയാണിത്. ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം ആദരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close