കേക്ക് മുറിച്ചും.മധുരം വിളമ്പിയും കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു.
തൃപ്രയാർ – ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139ആം ജന്മദിത്തോട് അനുബന്ധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ മുറിച്ചും.കുറിച്ചും മധുരം വിളമ്പിയും കോൺഗ്രസ് 139ആം ജന്മദിനം ആഘോഷിച്ചു. തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ആഘോഷ പരിപാടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് കോൺഗ്രസ് പതാക ഉയർത്തുകയും ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ കേക്ക് മുറിച്ചും ജന്മദിന ആഘോഷം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ്, വി ഡി സന്ദീപ്, സി ജി അജിത്കുമാർ, സി എസ് മണികണ്ഠൻ, ടി വി ഷൈൻ, പി സി ജയപാലൻ, രഹന ബിനീഷ്, ഹരിലാൽ എ ബി, കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു.ബിന്ദു പ്രദീപ്,സഹദേവൻ പി വി,കെ ബി രാജീവ്, മുഹമ്മദലി കണിയാർക്കോട്,കെ വിനോദ് കുമാർ,മുഹമ്മദ് റസൽ, രാജീവ് എ ബി, ഭാസ്‌ക്കരൻ അന്തിക്കാട്ട്, പുഷ്പാംഗദൻ ഞായക്കാട്ട്, കണ്ണൻ പനക്കൽ,മോഹനൻ പുലാക്കപ്പറമ്പിൽ,സന്ദീപ് മണികണ്ഠൻ,എന്നിവർ സന്നിഹിദരായിരുന്നു.