പ്രാണിജീവിതം (കവിത) ഇലകളിലെ ജലഗോളം സമുദ്രത്തിൽ നിന്നും അളന്നെടുത്ത് ശുദ്ധമാക്കിയ ഒരു തുള്ളിയാണ് പച്ച നിറമുള്ള ഇലകളിൽ പച്ചത്തുള്ളി മഞ്ഞനിറമുള്ളവയിൽ മഞ്ഞത്തുള്ളി കാട്ടുതേനീച്ചകൾക്ക് വസന്തത്തിന്റെ ദർപ്പണം ഉറുമ്പുകൾക്ക് മുഖം നോക്കുവാൻ കണ്ണാടി പക്ഷികൾക്ക് ദാഹജലം ഓരോ മഞ്ഞുകാലവും വന്നു പോകുമ്പോൾ ഞാനീ ജാലകത്തിലൂടെ ജലഗോളങ്ങളെ നോക്കിയിരിക്കുന്നു എപ്പോഴോ വറ്റിപ്പോകുന്നൂ സൗന്ദര്യം എപ്പോഴോ ഇല്ലാതാകുന്നൂ ദലങ്ങളിലെ സമുദ്രം ഇലകളിൽ വീണു മരിച്ച ഉറുബിന്റെപ്രേതത്തെ ചുമന്ന് ഘോഷയാത്ര പോകുന്നൂ പ്രാണിജീവിതം എഴുതിയത് – ജയരാജ് മറവൂർ