ഹൈബ്രീഡ് പച്ചക്കറി തൈ വിതരണവും
കൃഷി ഉമ്മ അനുസ്മരണവും
കർഷക അവാർഡ് വിതരണവും നടത്തി
ജീവിതവസാനം വരെ കൃഷിക്കായ് ജീവിതം സമർപ്പിച്ച ഫാത്തിമ എന്ന കൃഷി ഉമ്മയുടെ ഓർമക്കായ്
കൃഷിയുമ്മ അനുസ്മരണവും ഹൈബ്രീഡ് പച്ചക്കറി തൈ വിതരണവും
കർഷക അവാർഡ് വിതരണവും നടത്തി.
കഴിഞ്ഞ 8 വർഷമായി പുതുവത്സരദിനത്തിൽ നടത്തിവരുന്ന പരിപാടിയിൽ പതിനായിരത്തോളം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
ആദ്യമായി കൃഷിയുമ്മയുടെ പേരിൽ ഏർപ്പെടുത്തിയ കർഷക അവാർഡ് പത്മിനി ജയപ്രകാശിന് ലഭിച്ചു.
5000 രൂപയും ഫലകവുമാണ് കർഷക അവാർഡിനർഹയായ പത്മിനി ജയപ്രകാശിന് ലഭിച്ചത്.
തക്കാളി, വെണ്ട, വഴുതിന, പച്ചമുളക്, കുറ്റിപയർ, കുറ്റി അമര എന്നി ഹൈ ബ്രീഡ് തൈകളാണ് വിതരണം ചെയ്തത്.
കൃഷിയുമ്മ അനുസ്മരണവും പച്ചക്കറി തൈ വിതരണവും കർഷക അവാർഡ് വിതരണവും
മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ഹാറൂൺ റഷീദ് ഉത്ഘാടനം ചെയ്തു.
പി എസ് സുൽഫിക്കർ അധ്യക്ഷനായ ചടങ്ങിൽ,
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഐ ഷൗക്കത്തലി, സി ഡി എസ് മെമ്പർ ഷമീന മജീദ്, പി ഇ ഹനീഫ, എൻ എം ഭാസ്കരൻ, കൃഷ്ണ വേണി, കുൽസു സുലൈമാൻ, ബബിത മനോജ്, റഷീദ അബൂബക്കർ, വിശ്വസിന്ധു വിജീഷ്, സജന ഷെഫീക്ക്,
കെ എ മുജീബ്, വിജയ ലക്ഷ്മി ആപറമ്പത്ത്, സീനത്ത് ഷെക്കീർ, പത്മിനി ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു