ചരമം
വാടാനപ്പള്ളി: ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ജ്യോതി പ്രകാശ്(50) ആണ് മരിച്ചത്. ഫ്രീലാൻ്റ് ഫോട്ടോഗ്രാഫറാണ് .രാവിലെ 6.30 യോടെയാണ് അപകടം. വാടാനപ്പള്ളി സെന്ററിന് തെക്ക് രാഘവ മേനോൻ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിനിടെ അമിത വേഗതയിലെത്തിയ പാചക വാതക സിലിണ്ടർ കയറ്റി പോയിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
