നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും മഹോത്സവത്തിന് കൊടിയേറി. നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാചരണവും മഹോത്സവത്തിന് കൊടിയേറി.രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, ബ്രഹ്മകലശാഭിഷേകം,വൈകീട്ട് ദീപാരാധന തുടർന്ന് കൊടിയേറ്റ കർമ്മം നടന്നു. ക്ഷേത്രം ഗുരുപദം വിവേക് ശാന്തി കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, ജോ. സെക്രട്ടറി ഇ.എൻ പ്രദീപ്കുമാർ, രാജു ഇയ്യാനി, തിലകൻ ഞായക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങിൽ പങ്കെടുത്തു.