കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്. ‘സഹിക്കണോ ഇനിയും കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വൈകിട്ട് നാല് മണിമുതല്‍ ആരംഭിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഇരുപത് ലക്ഷം പേര് കണ്ണികളാകുമെന്ന് ഡി.വൈ.എഫ്.ഐ അവകാശപ്പെട്ടു. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹീം എംപി മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയും രാജ്ഭവന് മുന്നില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അവസാന കണ്ണിയുമാകും.