ഗ്രാമപ്രദക്ഷിണം ഭക്തിനിർഭരമായി. തളിക്കുളം ഏരണേഴുത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള ഗ്രാമപ്രദക്ഷിണം ഭക്തിനിർഭരമായി. രാവിലെ നിർമാല്യദർശനം,കലശാഭിഷേകം,ശ്രീഭൂതബലി എന്നിവക്ക് ശേഷം ഗ്രാമപ്രദക്ഷിണ ചടങ്ങുകൾക്ക് തുടക്കമായി.സി.ബി.പ്രകാശൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിന് ശേഷം ഭഗവതിയുടെ തിടമ്പേറ്റി ക്ഷേത്ര പ്രദക്ഷിണം നടന്നു.തുടർന്ന് പൂത്താലങ്ങളോടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ഭഗവതിയുടെ ഗ്രാമപ്രദക്ഷിണത്തിന് തുടക്കമായി.പ്രദക്ഷിണ വഴികളിൽ വീടുകൾക്ക് മുന്നിൽ ഭക്തർ നിലവിളക്കും,നിറപറയും വെച്ച് ഭഗവതിയെ വരവേറ്റു ഗ്രാമപ്രദക്ഷിണത്തിന് ശേഷം വൈകീട്ട് ക്ഷേത്ര നടയ്ക്കൽ പറ നടന്നു.ക്ഷേത്രം ഭരണസമിതി ഭാരവാഹികളായ എ.ആർ.റോഷ്,ഇ.വി.എസ് സ്മിത്ത്,ഇ.എസ്.ഷൈജു,പ്രിൻസ് മദൻ,ഇ.വി.ഷെറി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.