ഗ്രാമ വാർത്ത.
വർണ്ണപ്പകിട്ട് – 2024 സ്വാഗത സംഘം ഓഫീസ് തുറന്നു
സാമൂഹ്യനീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ, ഫെബ്രുവരി 17, 18, 19 തീയതികളിലായി നടക്കുന്ന വർണ്ണപ്പകിട്ട് – 2024 സംസ്ഥാന ട്രാൻസ്ജെൻ്റർ കലോത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു. ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ ട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോഡ് മെമ്പർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.