ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനിത പി കെ ബഡ്ജറ്റ് അവതരണം നടത്തി. 311324742 രൂപ വരവും (മുപ്പത്തി ഒന്ന് കോടി പതിമൂന്ന് ലക്ഷത്തി ഇരുപത്തി നാലായിരത്തി എഴുന്നൂറ്റി നാൽപത്തി രണ്ട് ) 291060045 രൂപ ചെലവും ( ഇരുപത്തി ഒൻപത് കോടി പത്ത് ലക്ഷത്തി അറുപതിനായിരത്തി നാൽപത്തഞ്ച് ), 20264697 രൂപ മിച്ചവും ( രണ്ട് കോടി രണ്ട് ലക്ഷത്തി അറുപത്തി നാലായിരത്തി അറുന്നൂറ്റി തൊന്നൂറ്റിഏഴ് ) പ്രതീക്ഷിക്കുന്നതാണ്. ബജറ്റിൽ പാർപ്പിടം, ആരോഗ്യം, ശുചിത്വം എന്നി മേഖലകൾക്ക് മുൻതൂക്കം നൽകുന്നു. പാർപ്പിടമേഖലയ്ക്ക് നാല് കോടി 10 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 66 ലക്ഷം രൂപയും ശുചിത്വം മേഖലയിൽ 55 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തുന്നു. കൂടാതെ കാർഷിക മേഖലയിൽ 40 ലക്ഷം രൂപയും, മൃഗസംരക്ഷണ മേഖലയിൽ 28 ലക്ഷം രൂപയും, വയോജന പദ്ധതിക്ക് 33 ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളിയിൽ നേരിടുന്നവർക്കായി 37 ലക്ഷം രൂപയും, വനിതാ ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി ആയി 44 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഐ. സജിത യോഗത്തിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംകെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, സുമന ജോഷി, ഷൈജ കിഷോർ, പഞ്ചായത്ത് സെക്രട്ടറി ഐ പി പീതാംബരൻ, അക്കൗണ്ടന്റ് ഗോപകുമാർ, പ്ലാൻ ക്ലർക്ക് കെ കെ ബിനു, നിർവഹണ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close