നാട്ടിക ഈസ്റ്റ് യു.പി സ്കൂളിന്റെ 107 മത് വാർഷിക ആഘോഷവും -രക്ഷാകർത്തൃ ദിനവും യാത്രയപ്പ് സമ്മേളനവും എൻഡോമെന്റ് വിതരണവും
.നാട്ടിക ഈസ്റ്റ് യു.പി സ്കൂളിന്റെ 107 മത് വാർഷിക ആഘോഷവും -രക്ഷാകർത്തൃ ദിനവും യാത്രയപ്പ് സമ്മേളനവും എൻഡോമെന്റ് വിതരണവും സമുചിതമായി ആഘോഷിച്ചു
.ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ലതി ടീച്ചറെയും വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ആർ ദിനേശൻ വാർഷികാഘോഷചടങ്ങ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് എം എസ് സജീഷ് അധ്യക്ഷത വഹിച്ചു.എസ് ആർ ജി കൺവീനർ രാഗി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂബി പ്രദീപ് , വലപ്പാട് എ ഇ. എം എ മറിയം, തളിക്കുളം . ബി.പി.സി സിന്ധു കെ.എച്ച്, എന്നിവർ,പി ടി എ വൈസ് പ്രസിഡൻറ് നീതു അനിൽ,എം. പി ടി എ പ്രസിഡൻറ് സൗമ്യ പ്രസൂൺ,വികസന സമിതി വർക്കിംഗ് ചെയർമാൻ കെ വി സജിവ്,സ്കൂൾ ലീഡർ നന്ദന ഗിരീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും സിനിമ താരവുമായ യാമിനി സോന, പ്രശസ്ത വ്യവസായ സംരംഭക ശ്രീലക്ഷ്മി സി , പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറുമായ അനു കെ എസ് എന്നീ പ്രതിഭകളെ ആദരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ ആർ ബൈജു ചടങ്ങിന് സ്വാഗതം സ്റ്റാഫ് സെക്രട്ടറി പി എൻ നിത്യ കല ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കൈരളി മ്യൂസിക് എങ്ങണ്ടിയൂർ ഇന്ദു ഷാജിയുടെ ഗാനസന്ധ്യയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി.