വ്യാപാരിക്ക് നേരെ നാടോടികളുടെ ആക്രമണം. തൃപ്രയാറിലെ വർണ്ണ വെഡ്ഡിങ്ങ്‌സ് ഉടമ കെ.കെ. ബാബുവിന് നേരെയുണ്ടായ നാടോടികളുടെ ആക്രമണത്തിൽ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷ്ൺ പ്രതിഷേധിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെന്ററിൽ കടയുടെ മുൻപിൽ വെച്ച് നാടോടികളുടെ ആക്രമണമുണ്ടായത്ത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇറങ്ങുന്നവരെ നാടോടി സ്ത്രീകൾ വളഞ്ഞ് പണം ആവശ്യപ്പെട്ട് തടഞ്ഞ് വെച്ചത് കടയുടമ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ബാബുവിനെ ആക്രമിക്കുന്നത് കണ്ട് പിടിച്ച് നീക്കാനെത്തിയ വ്യാപാരികൾക്ക് നേരെയും നാടോടി സ്ത്രീകൾ കല്ലുമായി പാഞ്ഞടുക്കുകയും, കടകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കടകളിലേക്ക് വരുന്നവരെയും, വഴിയാത്രക്കാരേയും തടഞ്ഞ് നിർത്തിയുള്ള പണപ്പിരിവ് പതിവായതിനാൽ ആളുകൾ കടയിലേക്ക് കയറാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ പല തവണ വ്യാപരികൾ പഞ്ചായത്തിലും, വലപ്പാട് പോലീസിലും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ആക്രമണങ്ങളും, മോഷണങ്ങളും, പതിവായ സാഹചര്യത്തിൽ നാടോടികളെ ഈ മേഘലയിൽ നിന്ന് ഒഴിപ്പിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്ന് പോലീസ് അധികൃതരോട് തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.