സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ കീഴിൽ സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തി അവരെ കാര്യക്ഷമമായി മുന്നേറുന്നതിന് പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് യോഗ പരിശീലനം ആരംഭിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സന്ധ്യാ മനോഹരൻ, ബിന്നി അറക്കൽ, തളിക്കുളം വനിതാ ഫിറ്റ്നസ് സെന്റർ ട്രെയിനർ അനിത ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ പദ്ധതി വിശദീകരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ബിനിത യോഗ പരിശീലനത്തെ കുറിച്ച് ക്ലാസ്സെടുത്തു. യോഗ വിദ്യാർത്ഥി മാധവ് യോഗ ഡെമോ നടത്തി. സീനിയർ ഹൗസ് സർജൻ ഡോക്ടർ സൂര്യ കെ സി, ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് അയന എ എൻ, അറ്റൻഡർ മല്ലിക എൻ ബി, പിടി എസ് ഡിക്സൺ കെ ജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.