ദുഃഖവെള്ളി ആചരിച്ചു. പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളിയാഴ്ച്ച രാവിലെ 6.30ന് നടന്ന തിരുകർമ്മങ്ങൾക്ക് വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് 4.30ന് തൃശ്ശൂർ അതിരൂപത പ്രോക്യുറേറ്റർ വെരി. റവ. ഫാ. വർഗ്ഗീസ് കുത്തൂർ പീഢാനുഭവസന്ദേശം നൽകി, തുടർന്ന് 5.00 മണിക്ക് നടന്ന പരിഹാര പ്രദക്ഷിണത്തിൽ ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു .