തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. രാജ്യത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച,ആധുനിക ഭാരതത്തിൻ്റെ ശിൽപിയാണ് രാജീവ് ഗാന്ധിയെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും ജീവൻ നൽകിയ ധീരനായ ജനനേതാവിൻ്റെ ഓർമ്മകൾ എല്ലാ കാലത്തും നിലനിൽക്കുമെന്നും രാജ്യത്തിൻ്റെ കെട്ടുറപ്പിനായി ജനങ്ങൾക്ക് ഊർജ്ജം പകരുമെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കോൺഗ്രസ്സ് ഹൗസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ പരിപാടിയിലും തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പി.എസ്. സുൽഫീക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിൻ്റ സുഭാഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ,മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് നീതു പ്രേംലാൽ, എൻ.മദനമോഹനൻ,സീനത്ത് ഷെക്കീർ,സിമി അനോഷ് തുടങ്ങിയവർ സംസാരിച്ചു.