നാട്ടികയിലെ റോഡുകളെല്ലാം കുളമായി
വലവീശി കോൺഗ്രസ് സമരം.
തൃപ്രയാർ- കഴിഞ്ഞ ദിവസത്തെ മഴയിൽ നാട്ടികയിലെ റോഡുകളിലെല്ലാം വെള്ളം നിറഞ്ഞ് റോഡുകൾ കുളം ആക്കിയ നാട്ടിക പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക ബീച്ച് റോഡിൽ വലവീശികൊണ്ട് സമരം ചെയ്തു. ജലജീവന്‍ കുടിവെള്ള പദ്ധതിക്കായി റോഡുകൾ പൊളിക്കുകയും, പൊളിച്ച റോഡുകൾ പണിയുന്നതിനായി കരാറുകാരിൽ നിന്നും പഞ്ചായത്ത് പൈസ കെട്ടിവെക്കാത്തതിനാൽ റോഡുകൾ പഞ്ചായത്തിന് പണിയാൻ കഴിയാതെ റോഡുകൾ സഞ്ചാരയോഗ്യമില്ലാത്ത അവസ്ഥയിലാവുകയും, റോഡുകളെല്ലാം യഥാ സമയം പഞ്ചായത്ത് പണിയാതെയും, റോഡുകളുടെ അറ്റ കുറ്റപ്പണികൾ നടത്താതെയും മഴക്കാലത്തിനു മുന്നോടിയായി തോടുകളും കാനകളും വൃത്തിയാക്കാതെ വെള്ളം പോകുവാനുള്ള സൗകര്യം പഞ്ചായത്ത് ചെയ്യാത്തതിനിലാണ് നാട്ടിക പഞ്ചായത്തിലെ മുഴുവൻ റോഡുകളിലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ടായതെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു.മഴ തുടങ്ങുന്നത് കണ്ടപ്പോൾ റോഡ് പണിയുന്നു എന്ന രീതിയിൽ നാട്ടിക ബീച്ച് റോഡ്,തൃപ്രയാർ ബീച്ച് റോഡ് എന്നിവ പൊളിച്ച് കുഴികളായി,ഈ കുഴികളെല്ലാം ഇപ്പോൾ വെള്ളം കെട്ടി യാത്രക്കാർക്ക് അപകടവും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്കും മാറ്റിയ പഞ്ചായത്തിന്റെ തെറ്റായ നടപടിക്കെതിരെയാണ് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ഇന്ന് നാട്ടിക ബീച്ച് റോഡിൽ പ്രതിഷേധ സമരം നടത്തിയത്. കാനകൾ വൃത്തിയാക്കാത്തത് കൊണ്ട് തൃപ്രയാർ സെന്ററിലും പരിസരങ്ങളിലും വെള്ളക്കെട്ട് അതിരൂക്ഷമാവുകയും ഉണ്ടായി.പഞ്ചായത്ത് അതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി കോൺഗ്രസ് മുന്നോട്ടു വരുമെന്നും ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്എ എൻ സിദ്ധപ്രസാദ്, മധു അന്തിക്കാട്ട്, രഹന ബിനീഷ്, പിസി ജയപാലൻ,പി വി സഹദേവൻ, യു ബി മണികണ്ഠൻ എന്നിവർ സംസാരിച്ചു, ബാബു പനക്കൽ, മോഹൻദാസ് പുലാക്ക പറമ്പിൽ, ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്,പുഷ്പാംഗദൻ ഞായക്കാട്ട്, കണ്ണൻ പനക്കൽ, ഷാജി പനക്കൽ, ബാബുലാൽ ചളിങാട്ട്,ബോബൻ ഊണുങ്ങൽ, എന്നിവർ പങ്കെടുത്തു.