മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു തളിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ്ടു, സിബിഎസ്ഇ പത്ത്, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അനുമോദനം കച്ചേരിപ്പടിയിലെ തളിക്കുളം സഹകരണ ഹാളിൽ നടന്നു. ഖലീജ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ സുരേഷ് പട്ടാലി ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാഷ് അവാർഡിനൊപ്പം ആൽക്കമിസ്റ്റ്, കണ്ണീരും കിനാവും വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകി. ബാങ്ക് പ്രസിഡൻ്റ് ടി.എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത അധ്യയന വർഷം മുതൽ പഠനത്തിൽ പിറകിലായ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ പിന്തുണയും സഹായങ്ങളും ബാങ്കിൻ്റെ നേതൃത്വത്തിൽ നൽകുമെന്ന് അദ്ധ്യക്ഷൻ പറഞ്ഞു. അവനവനെത്തന്നെ സ്നേഹിക്കാനും അത് ചുറ്റുപാടുകളിലേക്കു പകരാനും വിദ്യാർത്ഥികൾക്കാവണമെന്ന് സുരേഷ് പട്ടാലി പറഞ്ഞു. ചുറ്റുപാടുകളോടു പൊരുതിനിൽക്കാനും കൃത്യനിഷ്ഠയോടെ പ്രവർത്തിക്കാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡൻ്റ് വിനയം പ്രസാദ് സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ നിർമ്മല ടീച്ചർ, ബാലൻ കൊപ്പര, ശൈലേഷ്.പി.ഡി, ഇ.വി.എസ്. സ്മിത്ത്, കാദർ കുഞ്ഞി എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി.എസ്.സിമി പരിപാടിയിൽ നന്ദി പറഞ്ഞു. https://chat.whatsapp.com/HtLrWoULIo0K1Qn658tXRi