സി ബി എസ് ഇ പരീക്ഷയിൽ മികച്ച വിജയം നേടിയ സി എസ് എം വിദ്യാർത്ഥികളെ അനുമോദിച്ചു ഇടശ്ശേരി: സി ബി എസ് ഇ പത്ത്, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ സി എസ് എം സെൻട്രൽ സ്കൂൾ ആദരിച്ചു. പത്താം ക്ലാസ്സിലും, പ്ലസ് ടുവിലും മികച്ച സ്ഥാനം നേടിയ മുഹമ്മദ് റിഹാൻ പി എസ്, റയാൻ അബ്ദുൾ സത്താർ, മുഹമ്മദ് നിഹാൽ, റിസാം പി എസ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. അനുമോദന യോഗത്തിൽ ചെയർപേഴ്സൺ ശ്രീമതി.സഫിയ റഹ്മാൻ, വൈസ് ചെയർമാൻ ശ്രീ.സി.എം മുഹമ്മദ് ബഷീർ , സെക്രട്ടറി ശ്രീ.സി.എം നൗഷാദ്, മാനേജർ ശ്രീ.പി.കെ ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി ശ്രീ.സി.എം സൈഫുദ്ദീൻ, പി ടി എ പ്രസിഡണ്ട് ശ്രീ.പി.ഐ ഷൗക്കത്തലി തുടങ്ങിയവർ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും, രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൾ ഡോ.എം.ദിനേഷ് ബാബു സ്വാഗതവും വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ നന്ദിയും പറഞ്ഞു .https://chat.whatsapp.com/HtLrWoULIo0K1Qn658tXRi