തൃപ്രയാർ: തൃപ്രയാർ മേഖല വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി 106 _ നമ്പർ തൃപ്രയാർ കരയോഗത്തിൻ്റെ 11 വാർഷികാ സമ്മേളനം രാധാകൃഷ്ണ ഹാളിൽ വെച്ച് നടന്നു .വെളുത്തേടത്ത് നായർ സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് രാജപ്പൻ നായർ ഉദ്ഘാടനം നിർവഹിച്ചു.കരയോഗം പ്രസിഡണ്ട് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സുബീഷ് സുകുമാരൻ മുഖ്യാതിഥിയായി .സ്ഥാപക നേതാവ് സുരേഷ് പഴം പള്ളത്ത് സംഘടന സന്ദേശം നൽകി.ഉപദേശക സമിതി ചെയർമാൻ നാരായണൻ നായർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. തൃശുർ ജില്ലാ വനിതാ പ്രസിഡണ്ട് ഷിജിത മോഹനൻ പഠനോപകരണ വിതരണം നടത്തി. കരയോഗം സെക്രട്ടറി മണികണ്ഠൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ നാരായണൻ നായർ, ജില്ലാ സെക്രട്ടറി വത്സല കുമാരി, കരയോഗം വനിത പ്രതിനിധി, തൃശുർ ജില്ലാ മെമ്പർ മോഹനൻ അന്തിക്കാട്, ഗോപൻ അന്തിക്കാട് എന്നിവർ പങ്കെടുത്തു. https://chat.whatsapp.com/Ep76Hhq1NUh9LcDaGxOSEW