ഗ്രാമ വാർത്ത.

ഭരണസമിതി ആകാശപാതകളിലൂടെയാണോ നടക്കുന്നത് കോൺഗ്രസ്

പെരിങ്ങോട്ടുകര : താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാര്യയോഗ്യമാക്കുക , പൊതു കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുക , സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി . മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു . മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു . ഭരണ സമിതി ആകാശപാതയിലൂടെയാണോ സഞ്ചരിക്കുന്നതെന്ന് തോന്നുന്ന വിധം ആകെ താറുമാറായ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കോൺഗ്രസ് നേതാക്കളായ വി.കെ. പ്രദീപ് , ആന്റോ തൊറയൻ , വി.കെ. സുശീലൻ ,സി.ടി ജോസ് , മിനി ജോസ് , ശിവജി കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു . ലൂയീസ് താണിക്കൽ , സിദിഖ് കൊളത്തേക്കാട്ട് , ജോസഫ് തേയ്ക്കാനത്ത് , നിസാർ കുമ്മംകണ്ടത്ത് ,പോൾ പുലിക്കോട്ടിൽ , പുഷ്പൻ മാരാത്ത് , സജീവൻ ഞാറ്റുവെട്ടി ,ആഷിക്ക് ജോസ് എന്നിവർ നേതൃത്വം നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close