10- മത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും, തളിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽന സെന്ററിന്റെയും , തളിക്കുളം വനിത ഫിറ്റ്നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാരീരികവും മാനസികവുമായ സമത്വം നേടുക എന്നതാണ് യോഗയുടെ പ്രധാന ലക്ഷ്യം. ഇതുമൂലം ആരോഗ്യവും നല്ല നിലവാരവുമുഉള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ യോഗ സഹായിക്കുന്നു. തളിക്കുളം വനിതാ ഫിറ്റ്നസ് സെന്ററിന്റെ നേതൃത്വത്തിൽ യോഗ ഡാൻസ് അവതരിപ്പിച്ചു. തളിക്കുളം ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ സുമയ്യ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ വിനയ പ്രസാദ്, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, സീനിയർ ഇന്റേൺഷിപ് ഡോക്ടർ സൂര്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം പഞ്ചായത്ത് ഫിറ്റ്നസ് ട്രെയ്നർ അനിത ഇഖ്ബാൽ യോഗ പരിശീലന ക്ലാസിന് നേതൃത്വം നൽകി. തളിക്കുളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ഫാർമസിസ്റ്റ് അയന, ഹോമിയോ ഡിസ്പെൻസറി ഫാർമസിസ്റ്റ് രനിത, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ സുനിഷ, PTS ഡിക്സൺ, ഫിറ്റ്നസ് സെന്റർ, യോഗ ക്ലാസുകളിലെ വിദ്യാർത്ഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.