തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു. വാർഷിക പൊതുയോഗം സ്കൂൾ മാനേജർ ശ്രീ ഇ.എ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീമതി. ശാന്തിനി ഷണ്മുഖൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പി.ബി സജിത സ്വാഗതമാശംസിച്ചു. വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾക്ക് പി.ടി.എ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ സ്കൂൾ മാനേജർ ശ്രീ. ഇ. എ സുഗതകുമാർ വിതരണം ചെയ്തു . LSS, USS വിജയികൾക്കുള്ള പുരസ്കാരം മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ. വി മിനി വിതരണം ചെയ്തു. മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി റസിയ ഷൈൻ ബ്ലൂമിങ് ബഡ്സ് പ്രിൻസിപ്പൽ ശ്രീമതി ഇ. ആർ. അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷിക പൊതുയോഗത്തിൽ ശ്രീമതി കെ.കെ സോഫി നന്ദി രേഖപ്പെടുത്തി.