നാട്ടിക ശീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ശ്രീ നാരായണ ഗുരു ദേവന്റെ നൂറ്റിഎഴുപതാമത് ജയന്തി ആഘോഷങ്ങൾ ആരംഭിച്ചു.
ശ്രീ നാരായണ ഗുരുദേവ ജയന്തി
നാട്ടിക ശീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ശ്രീ നാരായണ ഗുരു ദേവന്റെ നൂറ്റിഎഴുപതാമത് ജയന്തി ആഘോഷങ്ങൾ ആരംഭിച്ചു.
രാവിലെ ആഘോഷ കമ്മിറ്റി പ്രസിഡൻറ് എ.വി.സഹദേവൻ പീത പതാക ഉയർത്തി.
തുടർന്ന് വേണു ശാന്തിയുടെ കാർമികത്വത്തിൽ ശ്രീ നാരായണ മന്ത്രോച്ചാരണങ്ങളാൽ ഗുരുപൂജ നടത്തി.
നാട്ടിക ഗ്രാമത്തിലെ എല്ലാ വീഥീകളിലൂടെയും പഷ്പാലങ്കാരത്തോടുകൂടി രണ്ടു വാഹനങ്ങളിൽ ശ്രീ നാരായണ ഗുരുദേവന്റെ ഛായാചിത്രം വഹിച്ചുകോണ്ടുളള വാഹന ഘോഷയാത്ര നടത്തി. ഘോഷയാത്രക്ക് നാടുനീളെ ഭക്തിസാന്ദ്രമായ സ്വീകരണങ്ങൾ ലഭിച്ചു.
ആഘോഷ പരിപാടികൾക്ക് പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, ടി.കെ.ദയാനന്ദൻ, സി.കെ.സുഹാസ്, എൻ.എ.പി.സുരേഷ്കുമാർ,ബൈജു കോറോത്ത് ,സി.പി.രാമകൃഷ്ണൻ മാസ്റ്റർ, സുരേഷ് ഇയ്യാനി, സി.കെ.ഗോപകുമാർ, ഗണേശൻ ചിരിയാട്ട്, സി.ആർ.ശശധരൻ, അംബിക ടീച്ചർ, പവിത്രൻ ഇയ്യാനി, സുന്ദരൻ സി.ആർ, പ്രേമദാസൻ പൊഴെക്കടവിൽ,തിലകൻ പുഞ്ചപ്പാത്ത്, പ്രേംദാസ് വേളേക്കാട്ട്, ദിവാകരൻ കൊടപ്പുള്ളി,ബീന അനുരാജ്, സന്ധ്യ, റസിൻ രാജ്, രാജീവ് എം.ആർ, ജയപ്രകാശ് വാളക്കടവിൽ,അജയൻ തോട്ടുപുര,ശശിധരൻ സി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.
വൈകീട്ട് മുന്ന് മണിക്ക് സാംസ്കാരിക ഘോഷയാത്ര ഉണ്ടായിരിക്കും.
വൈകീട്ട് ആറുമണിക്ക് നാട്ടിക ശ്രീ നാരായണ ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉൽഘാടനം ചെയ്യും.