ഗ്രാമ വാർത്ത.
വിദ്യാഭ്യാസ പുരസ്കാര സമർപ്പണം 2024
വിദ്യാഭ്യാസ പുരസ്കാര സമർപ്പണം 2024
വിദ്യാഭ്യാസ പുരസ്കാര സമർപ്പണം 2024 തൃശൂർ ജില്ല ഈഴവസഭയുടെ 23 – 24 അദ്ധ്യായന വർഷത്തിലെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണം 2024 ,ചികിത്സ സഹായ വിതരണം, മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതണം എന്നിവ നടത്തി. ജില്ലാ ഈഴവ സഭ പ്രസിഡൻ്റ് ടി.കെ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ കേരളവർമ്മ കോളേജ് മുൻ പ്രിൻസിപ്പൾ എം.വി മധു ഉദ്ഘാടനം ചെയ്തു. അഡ്വ: എ യു രഘുരാമ പണിക്കർ കേഷ് അവാർഡുകൾ വിതരണം ചെയ്തു. ചികിത്സാ സാമ്പത്തിക സഹായം പ്രഫ: ടി.കെ സതീഷും മെമ്പർഷിപ്പ് വിതരണം ഡോ: ഇ എൻ വിശ്വനാഥനും നിർവ്വഹിച്ചു. എ.കെ ജനാർദ്ദനൻ, ടി.എൻ സുഗദൻ, പി.കെ അശോകൻ, കെ.കെ ധർമ്മപാലൻ, എൻ.കെ ലോഹി ദാക്ഷൻ, അഡ്വ : സീസർ അറക്കൽ, ടി.ജി ധർമ്മരത്നം എന്നിവർ സംസാരിച്ചു.