മഞ്ഞക്കടലായി.നാട്ടിക യൂണിയന്റെ ചതയ ദിനാഘോഷം.
*മഞ്ഞക്കടലായി.നാട്ടിക യൂണിയന്റെ ചതയ ദിനാഘോഷം* തൃപ്രയാർ : എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ 170 മത് ശ്രീനാരായണ ഗുരു ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. വലപ്പാട് ചന്തപ്പടിയിൽ നിന്നും ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര മഞ്ഞക്കടലായി മാറി. ആനയും, അംബാരിയും, വിവിധ വാദ്യമേളങ്ങളോടെ തൃപ്രയാറിന്റെ വിരി മാറിലൂടെ നാട്ടിക ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിൽ സമാപിച്ചു. യൂണിയനിലെ 44 ശാഖകളിൽ നിന്നുമായി വാഹനങ്ങളിൽ എത്തിച്ചേർന്ന വനിതകളും, യൂത്ത് മൂവ്മെന്റ്, ബാലജന യോഗംവും സംയുക്തമായി ഘോഷയാത്രയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, സെക്രട്ടറിമോഹനൻ കണ്ണംമ്പുള്ളി, വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ, ബോർഡ് മെമ്പർമാരായ ജയന്തൻപുത്തൂർ, പ്രകാശ് കടവിൽ, കൗൺസിലർമാരായ നാരായണദാസ്.കെ.ജി ഗണേശൻ സി എസ് , നരേന്ദ്രൻ തയ്യൽ, തുഷാർ ഇല്ലിക്കൽ, ബിനോയ് പാണപറമ്പിൽ, ദീപൻ മാസ്റ്റർ,വനിതാ സംഘം പ്രസിഡണ്ട് ബിന്ദു മനോജ്, സെക്രട്ടറി ശ്രീജ മൗസ്മി, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് പ്രഭാശങ്കർ പി വി , അദ്വൈത് വയനപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി. .