ഗ്രാമ വാർത്ത.

വലപ്പാട് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് 2024.

വലപ്പാട് ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് 2024. HSS ചെന്ത്രാപ്പിന്നിക്ക് ത്രസിപ്പിക്കുന്ന വിജയങ്ങൾ. വലപ്പാട് ഉപജില്ല സ്കൂൾ ഗെയിംസ് ഒളിമ്പിക്സിൽ പുതിയ കായികൾ ചരിത്രം എഴുതിക്കൊണ്ട് എച്ച് എസ് എസ് ചെന്ത്രാപ്പിന്നി. ചെന്ത്രാപ്പിന്നി സ്കൂളിലെ 350 ഓളം കായിക താരങ്ങളാണ് വലപ്പാട് ഉപജില്ല വിവിധ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തത് ഇതിൽ 150 ഓളം കുട്ടികൾക്ക് തൃശൂർ റവന്യൂജില്ലാ സ്കൂൾ ഒളിമ്പിക്സ് ഗെയിംസിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചു. ഉപജില്ല വോളിബോൾ മത്സരങ്ങളിൽ അണ്ടർ 14 ബോയ്സ് &ഗേൾസ്, അണ്ടർ17 ബോയ്സ് & ഗേൾസ്,under 19 boys &Girls, എന്നീ ആറ് വിഭാഗങ്ങളിലും ജേതാക്കളായി. കബഡി ഇനത്തിൽ നാല് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും രണ്ട് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി, ഷട്ടിൽ ബാഡ്മിന്റനിൽ അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും under 14 girls വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ത്രോ ബോളിലും വടംവലിയിലും സീനിയർ ബോയ്സ് & ഗേൾസ് രണ്ടാം തവണയും കിരീടം നേടി. ഫുട്ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി, ജൂനിയർ ആൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനവും, സീനിയർ ആൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ ഒന്നാം സ്ഥാനവും, ചെസ്സ് മത്സരങ്ങളുടെ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, സം ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടിയുടെയും വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.കൂടാതെ ജൂഡോ റെസ്ലിങ്,കരാത്തെ പവർ ലിഫ്റ്റിങ്, ബോക്സിങ് എന്നീ ഇനങ്ങളിൽ ഉപജില്ലാ മത്സരങ്ങളിൽ വിജയിച്ച് ജില്ലാ മത്സരങ്ങളിലേക്ക് യോഗ്യത നേടി കായിക താരങ്ങളുടെ അനുമോദന ചടങ്ങ് ശ്രീ പി എം അഹമ്മദ് ( ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പ്രദീപ് ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി ശൈലജ രവീന്ദ്രൻ (എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ എസ് കിരൺ മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, അഡ്വക്കേറ്റ് ജ്യോതി പ്രകാശ്, ശ്രീ വി സജിത്ത് മാസ്റ്റർ ശ്രീ മുരളീധരൻ, ശ്രീമതി പ്രീതി നിജീഷ്, ശ്രീ അനിൽകുമാർ കെ എം, ശ്രീമതി സിന്ധു ഹെമൻ, ശ്രീ സജീഷ് സത്യൻ, നസീമുദീൻ പരിശീലകരായ വിനോദ്,ഫഹദ്, ജയൻ, കായിക അധ്യാപകരായ ടി എൻ സിജിൽ,മുഹമ്മദ് സുഹൈൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ ഗിരീഷ് മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close