തളിക്കുളം സെന്ററിൽ പന്തം കൊളുത്തി പ്രകടനം നടത്തി
*തളിക്കുളം സെന്ററിൽ പന്തം കൊളുത്തി പ്രകടനം നടത്തി* തളിക്കുളം:വിലകയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം സെന്ററിൽ പന്തം കൊളുത്തി പ്രകടനം നടത്തി തളിക്കുളം മണ്ഡലം കോൺഗ്രസ്സ് ഹൗസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കോൺഗ്രസ്സ് നേതാകളായ പി എസ് സുൽഫിക്കർ, ഗഫൂർ തളിക്കുളം, സി വി ഗിരി, രമേഷ് അയിനിക്കാട്ട്, എ സി പ്രസന്നൻ, പി കെ ഉന്മേഷ്, കെ ടി കുട്ടൻ, എ എ യൂസഫ്, ലിന്റ സുഭാഷ് ചന്ദ്രൻ, വാസൻ കോഴിപറമ്പിൽ, നീതു പ്രേം ലാൽ, എം എ മുഹമ്മദ് ഷഹബു, ഗീത വിനോദൻ, കെ കെ ഉദയ കുമാർ, എം കെ ബഷീർ, ജയ പ്രകാശ് പുളിക്കൽ, ഫൈസൽ പുതുക്കുളം, സിന്ധു സന്തോഷ്, പി എം മൂസ, വി എ സക്കീറലി, എൻ എസ് കണ്ണൻ, ബിന്ദു സുനീഷ്, സിമി അനോഷ്, തുടങ്ങിയവർ നേതൃത്വം നൽകി.