സി എസ് എം യൂത്ത് ഫെസ്റ്റിവൽ.ശ്യാം ധർമ്മൻ ഉദ്ഘാടനം ചെയ്തു
സി എസ് എം യൂത്ത് ഫെസ്റ്റിവൽ ശ്യാം ധർമ്മൻ ഉദ്ഘാടനം ചെയ്തു തളിക്കുളം:ഇടശ്ശേരി സി എസ് എം സെൻട്രൽ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന യൂത്ത് ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ശ്യാം ധർമ്മൻ നിർവ്വഹിച്ചു. സി എസ് എം പ്രിൻസിപ്പൾ ഡോ.എം.ദിനേഷ് ബാബു സ്വാഗതമാശംസിച്ച ചടങ്ങിൽ ,ചെയർപേഴ്സൺ ശ്രീമതി.സഫിയ റഹ്മാൻ, വൈസ് ചെയർമാൻ ശ്രീ.സി.എം മുഹമ്മദ് ബഷീർ, പി ടി എ പ്രസിഡണ്ട് ശ്രീ.പി.ഐ ഷൗക്കത്തലി, സെക്രട്ടറി .സി.എം നൗഷാദ്, മാനേജർ ശ്രീ .പി .കെ ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി സി.എം സൈഫുദ്ദീൻ, വൈസ് പ്രിൻസിപ്പൾ നദീറ ജാബിർ,കെ.ജി കോ ഓർഡിനേറ്റർ ശ്രീമതി. കെ.ടി രമ, ഹയർ സെക്കണ്ടറി കോ ഓർഡിനേറ്റർ ശ്രീ.ടി.കെ ഷാജു, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജിഷ ഭരതൻ തുടങ്ങിയവർ പങ്കെടുത്തു. ശ്രീ.സുജിത്ത് വെള്ളായനി അവതരിപ്പിച്ച നാടൻപാട്ട് സദസ്സ് ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്ബോയ് മാസ്റ്റർ അസബ്, ഹെഡ്ഗേൾ കുമാരി ഡാന തുടങ്ങിയവർ സന്നിഹിതരായിരുന്നു.