തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം.
തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം കുറിച്ചു.
സ്മാർട്ട് ക്ലാസ് റൂമിന്റെ ഉത്ഘാടനം തളിക്കുളം മഹല്ല് മുതവല്ലി ഹുസൈൻ മാളിയേക്കൽ നിർവഹിച്ചു.ട്രഷറർ ഷമീർ നാലകത്ത് ആമുഖ പ്രസംഗം നടത്തി. പ്രസിഡണ്ട് മുഹമ്മദ് നാസിം ചിറക്കുഴി, സെക്രട്ടറി റഷീദ് പതിയാ പറമ്പത്ത്, രക്ഷാധികാരി മുഹമ്മദാലി, ഹനീഫ അൻവരി, ബഷീർ അഹ്സനി, സലാഹു ഉസ്താദ്, റഹ്മത്തലി ഉസ്താദ്, ഷിഹാബ് റഹ്മാനി, ബുഹാരി ഉസ്താദ്, ഷിഹാബ്, അബ്ദുൾ റഹ്മാൻ, റസാഖ്, സഗീർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗത്തിക്ക് വേണ്ടി പൂർവ വിദ്യാർത്ഥികളുടെയും, സുമനസ്സുകളുടെ സഹായത്തോടുകൂടി ആണ് സ്മാർട്ട് ക്ലാസ് റൂം പണി കഴിപ്പിച്ചത്, പരിപാടിക്ക് വീശിഷ്ട്ട വ്യക്തികളായ ജലീൽ, അഷ്റഫ്, ജാബിർ, അഷ്റഫ് ഉസ്താദ്, കമ്മറ്റി അംഗങ്ങളായ ഹബീബ് തങ്ങൾ, അബ്ദുൾ ഖാദർ, ഫൈസൽ, ബഷീർ,ഹക്കീം, ഹാഷിം, എന്നിവർ പരിപാടിക്ക് നേതൃ ത്വം നൽകി, തുടർന്ന് വൈകീട്ട് ഏഴ് മണിക്ക് ഹദ്ദാദ് വാർഷികം സംഘടിപ്പിച്ചു. ഹദ്ദാദ് വാർഷികത്തിന് മഹല്ല് ഗത്തീബ് അബ്ദു ലത്തീഫ് അസ്ഹരി പ്രാർത്ഥന നടത്തി, തുടർന്ന് വഴി തെറ്റുന്ന യുവത്വം വഴികാട്ടുന്ന ഇസ്ലാം എന്ന വിഷയത്തിൽ കേരളക്കരയിലെ പ്രമുഖ പണ്ഡിതൻ ഇ പി അബൂബക്കർ അൽ കാസിമി മുഖ്യ പ്രഭാഷണം നടത്തി. ജാതി മത ബേദമെന്യേ ആയിരത്തിൽ പരം കുടുംബങ്ങൾക്ക് അന്നദാനവും നടത്തി.പരിപാടിക്ക് പൂർവ വിദ്യാർത്ഥിക്കാളും, രക്ഷിതാക്കളും, മദ്രസ വിദ്യാർത്ഥിക്കാളും പങ്കെടുത്തു.