നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി-കോൺഗ്രസ്

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായി-കോൺഗ്രസ്
തൃപ്രയാർ – നാട്ടിക ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായ അവസ്ഥയിലാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.
ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ഇവിടെ സമയത്തിനും കൃത്യത്തിനും ലഭിക്കുന്നില്ലന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം പഞ്ചായത്ത് ഭരണസമിതിക്ക് ജനങ്ങളുടെ കാര്യം അന്വേഷിക്കുന്നതിൽ താല്പര്യമില്ലെന്നും അഴിമതി മാത്രമാണ് ഈ പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യമെന്നും ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു,ജനങ്ങൾക്ക് ലഭിക്കേണ്ട ചികിത്സ ഉറപ്പുവരുത്താൻ സിപിഎം പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു,ഒ.പി ടിക്കറ്റ് ചാർജ് നിർത്തലാക്കുക..ജീവനക്കാരുടെ സേവനം ലഭ്യമാക്കുക.. ജനങ്ങളുടെ ചികിത്സ ഉറപ്പ് വരുത്തുക എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി. വിനു മുഖ്യപ്രഭാഷണം നടത്തി, നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ സി.എസ് മണികണ്ഠൻ, കെ.ആർ ദാസൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ. എൻ സിദ്ധപ്രസാദ്,സി.ജി അജിത് കുമാർ,ടി.വി ഷൈൻ, ജീജാ ശിവൻ, കെ.വി സുകുമാരൻ, മധു അന്തിക്കാട് എന്നിവർ സംസാരിച്ചു, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഹന ബിനീഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാനിഷ് കെ രാമൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ -ബ്ലോക്ക് ഭാരവാഹികളായ യു.ബി മണികണ്ഠൻ, ബാബു പനക്കൽ, പി കെ നന്ദനൻ,എം പി വൈഭവ്, കെ വിനോദ് കുമാർ, മുഹമ്മദാലി കണിയാർക്കോട്, എ എസ് പത്മപ്രഭ,ജയരാജൻ അണ്ടെഴത്ത്, സുലൈഖ പോക്കാകിലത്ത്, മോഹൻദാസ് പുലാക്ക പറമ്പിൽ, കെ എ പുഷ്പാംഗദൻ, ഭാസ്കരൻ അന്തിക്കാട്ട്, ബാബുലാൽ ചളിങ്ങാട്ട്, പുഷ്പാംഗദൻ ഞായക്കാട്ട്, രഘുനാഥ് നായരിശ്ശേരി, കുട്ടൻ ഉണ്ണിയാരം പുരയ്ക്കൽ, കോമളവല്ലി ചളിങ്ങാട്ട്,പ്രകാശൻ തുടങ്ങി നിരവധി പേര് ധർണയിൽ പങ്കെടുത്തു