ഫെബ്രുവരി 27ന്റെ തീരദേശ ഹർത്താൽ വിജയിപ്പിക്കുക.മത്സ്യത്തൊഴിലാളി കോ ഓർഡിനേഷൻ

തൃപ്രയാർ:ബ്ലു എക്കോണമിയുടെ മറവിൽ കടൽ മണൽ ഖനനം നടത്താൻ കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്ന കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 27ന് നടത്തുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കണമെന്ന് തൃപ്രയാറിൽ ചേർന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മത്സ്യ ത്തൊഴിലാളി കോ ഓഡിനേഷൻ സംസ്ഥാന ചെയർമാൻ ടി എൻ പ്രതാപൻ Ex MLA അഭ്യർത്ഥിച്ചു
കേരളത്തിലെ കടലിൽ 74.5 കോടി ടൺ മണൽ ശേഖരമുണ്ടെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്ന് ആദ്യഘട്ടം കൊല്ലം കടലിൽ 24.2 ച.കിമീ പ്രദേശത്ത് മൂന്ന് ബ്ലോക്കുകളിൽ ആയി 31 കോടി ടൺ മണൽ സ്വകാര്യ കമ്പനികൾക്ക് ഊറ്റിയെടുക്കാനുള്ള ( കുഴിച്ചെടുക്കാനുള്ള ) ടെൻഡർ ഫെബ്രുവരി 28ന് ഉറപ്പിക്കാൻ ഇരിക്കുകയാണ്.
ഇന്ത്യയിലുള്ള 22 മത്സ്യ സങ്കേതങ്ങളിൽ ഏറ്റവും ഉത്പാദന ക്ഷമതയുള്ള കൊല്ലത്താണ് ഖനനം ആദ്യമായി ആരംഭിക്കുവാൻ പോകുന്നത്.
കടൽ മണൽ ഖനനം മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും തടസ്സപ്പെടുത്തുമെന്ന് മാത്രമല്ല കടൽ തീരം തകർന്ന് ബീച്ചുകളും തീരദേശവും ഇല്ലാതാകുന്ന അവസ്ഥയും സുനാമി പോലുള്ള ശക്തമായ പ്രകൃതിക്ഷോഭങ്ങളും സൃഷ്ടിക്കും. മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും മാത്രമല്ല ദേശവാസികളെയും ആകെ കടൽ മണൽ ഖനനം ദുരിതത്തിലാഴ്ത്തുമെന്ന് കൺവെൻഷൻ ചൂണ്ടിക്കാണിച്ചു.
എൻ കെ അക്ബർ MLA (മത്സ്യത്തൊഴിലാളി യൂണിയൻ (CITU)ജില്ലാ സെക്രട്ടറി ), കെ ജി ശിവാനന്ദൻ( ജില്ലാ സെക്രട്ടറി എഐടിയുസി )പി ഷാഹുൽഹമീദ് (മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ് ടി യു ദേശീയ സെക്രട്ടറി) കെ വി തമ്പി( ജില്ലാ പ്രസിഡന്റ് കേരളീധീവരസഭ) എന്നിവർ പ്രസംഗിച്ചു.
സി വി സുരേന്ദ്രൻ മരയ്ക്കാൻ (ജില്ലാ ചെയർമാൻ കോഡിനേഷൻ കമ്മിറ്റി) അധ്യക്ഷനായ കൺവെൻഷനിൽ ഐ കെ വിഷ്ണുദാസ് (ജില്ലാ കൺവീനർ കോഡിനേഷൻ കമ്മിറ്റി) സ്വാഗതവുംവി എ ഷംസുദ്ദീൻ( ജില്ലാ പ്രസിഡണ്ട് നാഷണൽ ലിസ്റ്റ് തൊഴിലാളി കോൺഗ്രസ് )നന്ദിയും പറഞ്ഞു